വെള്ളാങ്ങല്ലൂരിൽ 24 മണിക്കൂർ കൊവിഡ് കൺട്രോൾ റൂം തുറന്നു.
കൊവിഡ് കൺട്രോൾ റൂം തുറന്നു
വെള്ളാങ്ങല്ലൂർ: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി പൂർണമായി അടച്ച സാഹചര്യത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം ഹെൽപ്പ് ഡെസ്ക് തുറന്ന് പ്രവർത്തനം ആരംഭിച്ചു. വിവിധ ആവശ്യങ്ങൾക്കായി കൺട്രോൾ റൂമുമായി ആർക്കും ഫോണിൽ ബന്ധപ്പെടാം. അതനുസരിച്ചു ഇവ അതത് വാർഡ് തല ആർ.ആർ.ടി. ഗ്രൂപ്പുകൾക്ക് കൈമാറുകയും അവരുടെ നേതൃത്വത്തിൽ സാധനങ്ങൾ വീട്ടിലെത്തിച്ചുകൊടുക്കുകയും ചെയ്യാനാണ് തീരുമാനം.