കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നു.

മെയ് 4 മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ.

തിരുവനന്തപുരം:

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് 4 മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഈ ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഓക്സിജൻ വിതരണം തടസമില്ലാതെ നടക്കും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കാം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. വിവാഹങ്ങൾക്ക് 50 മരണാനന്തര ചടങ്ങുകൾക്ക് 20 എന്നതിൽ കൂടരുത്.

അടിയന്തര സർവീസുകൾ നടത്തുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ സ്ഥാപനങ്ങൾ എന്നിവയ്ക്കു പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കു സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാം. വാക്സീൻ എടുക്കാൻ പോകുന്നവരുടെ രേഖകൾ പരിശോധിച്ച് യാത്ര അനുവദിക്കണം.

മെഡിക്കൽ ഷോപ്പുകൾ,പത്രവിതരണം, ഹോട്ടൽ, പലവ്യഞ്ജനക്കട, പഴക്കട, പച്ചക്കറിക്കട, പാൽ വിതരണ കേന്ദ്രം, പാൽബൂത്തുകൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.ടെലികോം സർവീസ്, മറ്റു അടിയന്തര സേവനങ്ങൾ നൽകുന്ന കമ്പനികൾ, പെട്രോളിയം–എൽപിജി വിതരണക്കാർ എന്നിവരെ തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ സഞ്ചാരിക്കാം.

വാഹന വർക്‌ഷോപ്പുകൾക്കും പ്രവർത്തനാനുമതി ഉണ്ട്.

കടകൾ 9 മണിക്ക് അടയ്ക്കണം. ഉടമയും ജീവനക്കാരും രണ്ട് രണ്ട് മാസ്കും കയ്യുറയും ധരിക്കണം. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്സൽ മാത്രം.

ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്കു 1 മണിവരെ.

ദീർഘദൂര ബസുകൾക്കും ട്രെയിനുകൾക്കും വിമാനസർവീസിനും തടസമില്ല. പൊതുഗതാഗതത്തിനും ചരക്കുനീക്കത്തിനും തടസമില്ല. വിമാനത്താവളത്തിലേക്കോ ആശുപത്രികളിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ ബസ് സ്റ്റാൻഡിലേക്കോ ബസ് സ്റ്റോപ്പിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങൾ, ടാക്സി, ഓട്ടോറിക്ഷ എന്നിവയ്ക്കു തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ യാത്ര ചെയ്യാം. ആരാധനാലയങ്ങളിൽ 50 പേർക്കു പ്രാർഥന നടത്താം എന്നത് വലിയ സൗകര്യം ഉള്ളിടത്തു മാത്രമാണ്. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം. തിരഞ്ഞെടുപ്പ് ജോലികൾക്കും അടിയന്തര സർവീസുകൾക്കും 1, 2 തീയതികളിൽ തടസമില്ല.അതിഥി തൊഴിലാളികൾക്ക് അതതു സ്ഥലത്ത് ജോലി ചെയ്യാം. റേഷൻ കടകളും സിവിൽ സപ്ലേ സ്ഥാപനങ്ങളും പ്രവർത്തിക്കും.

ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്കു യാത്ര ചെയ്യാം. ഓരോ ആളും രണ്ടു മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ബൈക്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ. എന്നെല്ലാമാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചത്.

Related Posts