കൊവിഡ് പ്രതിരോധം; തളിക്കുളം ബ്ലോക്ക് മുഴുവൻ വാർഡുകളിലും ഡോക്ടർ ടു ഡോർ പദ്ധതി.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ പൊതുജനങ്ങൾക്കായി മാതൃകാപരമായ സേവനം ഉറപ്പാക്കി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌.

തളിക്കുളം:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഡോക്ടർ ടു ഡോർ പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. കൊവിഡ് വന്ന് മാറിയ രോഗികളുടെ വീടുകൾ സന്ദർശിക്കുന്നതിനായി 10 ഡോക്ടർമാരുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ രണ്ട് ഡോക്ടറുടെ സേവനം ലഭ്യമാകും. നാട്ടിക, വലപ്പാട്, തളിക്കുളം, വാടാനപ്പിള്ളി, എങ്ങണ്ടിയൂർ, പഞ്ചായത്തുകളിൽ ദിവസവും ഒരു വാർഡിൽ എന്ന രീതിയിൽ ഡോക്ടർ കൊവിഡ് മാറിയവരുടെ വീടുകൾ സന്ദർശിക്കും. ഇവർക്ക് വേണ്ട ആരോഗ്യ നിർദ്ദേശങ്ങളും ക്ഷേമാന്വേഷണവും നടത്തി ആവശ്യമായ പരിഹാര നിർദ്ദേശങ്ങളും കൗൺസിലിങും നൽകും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകൾക്കും വേണ്ട സഹായം ഉറപ്പാക്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് കെ സി പ്രസാദ് പറഞ്ഞു.

Related Posts