കൊവിഡ് പ്രതിരോധ പ്രവർത്തനകളിൽ സജീവമായി ചാഴൂർ മണ്ഡലം എം പീസ് കൊവിഡ് കെയർ പ്രവർത്തകർ.
ചാഴൂർ :
കൊവിഡ് പ്രതിരോധ പ്രവർത്തനകളിൽ സജീവമായി ചാഴൂർ മണ്ഡലം എം പീസ് കൊവിഡ് കെയർ പ്രവർത്തകർ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപ്പിച്ച പൾസ് ഓക്സിമീറ്റർ, പോർട്ടബിൾ ഓക്സി ബൂസ്റ്റർ, ബ്രിഗേഡ്സിനുള്ള ടീഷർട്ട് എന്നിവ എം പി കൊവിഡ് കെയർ ജില്ലാ കോർഡിനേറ്റർ സി എം നൗഷാദ് കോൺഗ്രസ് ചാഴൂർ മണ്ഡലം പ്രസിഡണ്ട് പി കെ ഇബ്രാഹിമിനു കൈമാറി. ചേർപ്പ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി കെ പ്രജാനന്ദൻ, ജോയ് പുലിക്കോട്ടിൽ, പൈലി ആൻ്റണി എന്നിവർ പങ്കെടുത്തു.