കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി.

2 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ തൃശൂർ ജനറൽ ആശുപത്രിയിലേക്ക് വാങ്ങി നൽകി എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി.  

തൃശൂർ:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രിയിലേക്ക് എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി ഉപകരണങ്ങൾ വാങ്ങി നൽകി.

2 ലക്ഷം രൂപ വിലവരുന്ന ബൈപാപ്പ് മെഷീൻ, ഓക്സിജൻ ഫ്ലോ മീറ്റർ, എൻ ആർ ബി മാസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ, ആശുപത്രി സൂപ്രണ്ട് ഡോ. ടി പി ശ്രീദേവിക്ക് കൈമാറി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  പി വരദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം സുനീഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സതീഷ്, ആർ എം ഒ ഡോ. മിഥുൻ റോഷ് എന്നിവർ പങ്കെടുത്തു.

Related Posts