കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് സഹായവുമായി എക്‌സൈസും.
വലപ്പാട്:
വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് സഹായവുമായി എക്‌സൈസും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആവശ്യമായ സാനിറ്റൈസർ, ഗ്ലൗസ് ഉൾപ്പടെയുള്ള സാധനങ്ങൾ വാടാനപ്പിള്ളി എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് മെമ്പർ വൈശാഖ് വേണുഗോപാലിനു കൈമാറി. ഉദ്യോഗസ്ഥരായ കൃഷ്ണമൂർത്തി, ജെയ്സൺ പി തോമസ്, പ്രോഗ്രാം വളന്റിയർ അജീഷ് കോഴിശേരി എന്നിവർ നേതൃത്വം നൽകി.