കൊവിഡ് പ്രതിസന്ധി നേരിടാൻ വായ്പാപദ്ധതികളുമായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ.

വ്യക്തികൾക്ക് കൊവിഡ് അനുബന്ധ ചികിത്സകൾക്കായാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികൾ നടപ്പിലാക്കുന്നത്.

മുംബൈ:

വ്യക്തികൾക്ക് കൊവിഡ് അനുബന്ധ ചികിത്സകൾക്കായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികൾ നടപ്പാക്കിത്തുടങ്ങിയതായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ.). അഞ്ചുലക്ഷം രൂപവരെ അടിയന്തര വായ്പയായി നൽകും. ശമ്പളക്കാർക്കും പെൻഷൻകാർക്കും ശമ്പളേതരക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കായും 25,000 രൂപ മുതൽ പരമാവധി അഞ്ചുലക്ഷം രൂപവരെ ലഭിക്കും. അഞ്ചുവർഷമാണ് വായ്പാ കാലാവധി. പണ ലഭ്യതയനുസരിച്ച് ഓരോ ബാങ്കിലും പലിശ നിരക്കിൽ വ്യത്യാസമുണ്ടാകും. എസ്.ബി.ഐ. യിൽ 8.5 ശതമാനമായിരിക്കും പലിശ നിരക്ക്‌. കൊവിഡ് വായ്പകൾക്ക് മുൻഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് ഐ.ബി.എ. ചെയർമാൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Related Posts