സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ടെസ്റ്റിന് 500 രൂപ ആക്കി കുറച്ചു.
കൊവിഡ് പരിശോധന നിരക്ക് കുറച്ചു.
തിരുവനന്തപുരം∙ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളെ അറിയിച്ചു. മുൻപ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.