കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകി ചാലക്കുടി നഗരസഭ.

ചാലക്കുടി:

ചാലക്കുടി നഗരസഭ പ്രാൺ പദ്ധതിയിലൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകി. ഓരോ കുടുംബങ്ങൾക്കും 10000 രൂപ വീതം ധനസഹായമാണ് നൽകിയത്. കൊവിഡ് ഒന്നാം ഘട്ടം മുതൽ കൊവിഡ് ബാധിതരായി മരണപ്പെട്ടവർക്കെല്ലാം ധനസഹായം നൽകുന്നുണ്ട്. ആദ്യ അപേക്ഷ സമർപ്പിച്ച 15 പേർക്കാണ് ആദ്യഘട്ടത്തിൽ സഹായം നൽകിയത്. നഗരസഭയുടെ റിലീഫ് ഫണ്ടിലേക്ക് ലഭിച്ചിട്ടുള്ള സംഭാവന ഉപയോഗിച്ചാണ് സഹായം നൽകി വരുന്നത്. ചെയർമാൻ വി ഒ പൈലപ്പൻ കുടുംബാംഗങ്ങൾക്ക് സഹായ ധനം വിതരണം ചെയ്തു. വൈസ് ചെയർ പേഴ്സൻ സിന്ധു ലോജു, കെ വി പോൾ, സി ശ്രീദേവി, എം എം അനിൽകുമാർ, സി എസ് സുരേഷ്, ഷിബു വാലപ്പൻ, വൽസൻ ചമ്പക്കര, പ്രീതി ബാബു, സൂസി സുനിൽ, ഷൈജ സുനിൽ , എന്നിവർ പങ്കെടുത്തു.

Related Posts