കൊവിഡ് വ്യാപനം രാജ്യത്തെ വാഹന വിപണിയെ കൂപ്പുക്കുത്തിക്കുന്നു.
കൊവിഡ് ബാധിച്ച് രാജ്യത്തെ വാഹന വിപണിയും.
കൊച്ചി:
കൊവിഡ് രാജ്യത്തെ വാഹന വിപണിയെ എത്രമാത്രം ബാധിച്ചെന്നതിന്റെ തെളിവായി ഏപ്രിലിലെ വാഹന രജിസ്ട്രേഷൻ കണക്കുകൾ. 2019 ഏപ്രി ലിൽ നടന്ന വിൽപനയുടെ പകുതി മാത്രമാണ് കഴിഞ്ഞ മാസം ഉണ്ടായത്. ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ വിൽപന മാർച്ചിലേക്കാൾ 30 ശതമാനം കുറഞ്ഞു. കാർ വിൽപനയിലും 25 ശതമാനമാണ് കുറവ്. കൊമേഴ്സ്യൽ വാഹനങ്ങളിലും 2019 ഏപ്രിലിലേതിനെക്കാൾ 34.58 ശതമാനമാണ് വിൽപനക്കുറവ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിൽ 13.38 ലക്ഷം ടൂ വീലറുകൾ വിറ്റിരുന്നിടത്തുനിന്ന് ഇത്തവണ 8.65 ലക്ഷം മാത്രമാണ് വിൽപന നടന്നത്. മാർച്ചിൽ 11.95 ലക്ഷം വിറ്റതിൽ നിന്നാണ് ഇത്രയും ഇടിവ് ഉണ്ടായത്. കാറുകൾ വരുന്ന പാസഞ്ചർ സെഗ്മെന്റിൽ മാർച്ചിൽ 2.79 ലക്ഷം വിറ്റിരുന്നത് ഏപ്രിലിൽ 2.08 ലക്ഷമായി ചുരുങ്ങി.