കൊവിഡ് മരണം.

നെൻമണിക്കരയിൽ കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു.

നെൻമണിക്കര :

തലോർ കല്ലുപ്പിള്ളി വേലായുധൻ മകൻ ഭാസ്കരൻ (61) ആണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഭാസ്കരന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാസ്കരന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് പോസറ്റീവാണ്. ഇതോടെ നെൻമണിക്കര പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

Related Posts