കൊവിഡ് മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായവുമായി നാട്ടിക രണ്ടാം വാർഡ് മെമ്പർ സെന്തിൽ കുമാർ.

നാട്ടിക:

കോറോണ മഹാമാരി മൂലം രണ്ട് വർഷത്തോളമായി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന അനുഭവിക്കുന്ന ഒരു കൂട്ടം ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായഹസ്തവുമായി നാട്ടിക രണ്ടാം വാർഡ് മെമ്പർ സെന്തിൽ കുമാർ. നിലാവ് സംഘടനയിൽപ്പെട്ട 25 ഓളം പേർക്ക് ആണ് ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തത്. നിലാവ് സംഘടനയുടെ തൃശൂർ ജില്ല പ്രസിഡണ്ട് റിഷിനു കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഗ്രീഷ്മ സുഖിലേഷ്, സുരേഷ് ഇയ്യാനി, ലാൽ ഊണുങ്ങൽ എന്നിവർ നേതൃത്വം വഹിച്ചു. സമൂഹത്തിൽ ഒരുപാട് പേർക്ക് സഹായഹസ്തവുമായി വരുന്ന സംഘടനകൾ ഈ വിഭാഗത്തേയും കൂടി പരിഗണിക്കണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു. നിലാവ് സംഘടന പ്രവർത്തകരായ മിഥുൻ നാട്ടിക, മുത്തുമിൻ നാട്ടിക എന്നിവർ നന്ദി അറിയിച്ചു.

Related Posts