കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്നവർക്ക് സ്നേഹ സ്പർശവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം 14-ാം വാർഡ് കമ്മറ്റി.
വലപ്പാട്:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം 14-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന വാർഡിലെ മുഴുവൻ കുടുംബങ്ങൾക്ക് 550 ഓളം പച്ചക്കറി കിറ്റും, സമീപ വാർഡുകളിലെ നിർധന കുടുംബങ്ങൾക്ക് 750 ഓളം കിറ്റുകളും, അസുഖബാധിതരായ 2 പേർക്ക് വാക്കറും, വീൽ ചെയറും നൽകി. ഡി സി സി വൈസ് പ്രസിഡണ്ട് ടി യു ഉദയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വലപ്പാട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ ആർ രഞ്ജൻ അധ്യക്ഷത വഹിച്ചു. നസറുദ്ദീൻ ഷാ, വാർഡ് മെമ്പർ ഫാത്തിമ സലീം, അലി കഴിമ്പ്രം, വി യു ഉണ്ണികൃഷ്ണൻ, ജോഷി ചാരിച്ചിട്ടി, അമരേന്ദ്രൻ വാഴപ്പുള്ളി, സുരേഷ് പുല്ലാട്ട്, രമ രാമചന്ദ്രൻ, ചിന്ത എന്നിവർ സംസാരിച്ചു.