കൊവിഡ് 19 വാക്സിനേഷനിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
കൊവിഡ് വാക്സിനേഷനിൽ നിയന്ത്രണങ്ങൾ; സ്പോട്ട് രജിസ്ട്രേഷൻ നിർത്തിവെച്ചു.
തിരുവനന്തപുരം:
കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വാക്സിനേഷന്‍ സൈറ്റിൽ അപ്പോയ്ൻമെന്റ് ഷെഡ്യൂൾ ചെയ്ത് ഐ ഡി കൊണ്ടുവരുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ നൽകുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടി തൽക്കാലം സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജില്ലയിൽ വാക്സിന്‍റെ ലഭ്യതകുറവ് മൂലം വാക്സിനേഷന്‍ നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം വൈകീട്ട് 3 മണി മുതൽ 4 മണി വരെയാണ് കൊവിന്‍ വെബ്സൈറ്റിൽ വാക്സിനേഷന്‍ സെന്‍ററുകള്‍ ഷെഡ്യൂള്‍ ചെയ്യുവാന്‍ സാധിക്കുക.
കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. സെഷന്‍ ഷെഡ്യൂള്‍ ചെയ്തതിന് ശേഷം പ്രത്യേക കാരണങ്ങളാൽ കണ്ടൈന്‍മെന്‍റ് സോണ്‍ പ്രഖ്യാപിക്കുകയാണെങ്കിൽ സെഷന്‍ റദ്ദാക്കുന്നതാണ്. ഒരു കാരണവശാലും കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ ഉള്ളവര്‍ വാക്സിനേഷനുവേണ്ടിയും പുറത്തുപോകാന്‍ പാടുള്ളതല്ല. അങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമായി കണക്കാക്കി പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
ജില്ലയിൽ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തി പൊതുജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചു.