മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.
കൊവിഡ് വ്യാപനത്തില്‍ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം.
തിരുവനന്തപുരം:
ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമില്‍ കണ്ടെത്തി. കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയാണ് വൈറസിന്റെ ഈ ജനിതകമാറ്റം. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേര്‍ മരിച്ചു. വിയറ്റ്നാമില്‍ വാക്സീനേഷനും പുരോഗമിക്കുകയാണ്.