മെഡിക്കൽ കോളേജ് ഒ പി സമയം മാറ്റം മെയ് 5 മുതൽ.
കൊവിഡ് വ്യാപനം; ഒ പി സമയത്തിൽ മാറ്റം.
By swathy
തൃശ്ശൂർ:
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജിൽ മെയ് അഞ്ചു മുതൽ ഒ.പി സമയം രാവിലെ എട്ട് മുതൽ പത്തര വരെയായി ക്രമീകരിച്ചിരിക്കുന്നു. രോഗിയുടെ കൂടെ ഒരു കാരണവശാലും ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതല്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തര സ്വഭാവമുള്ള ചികിത്സ മാത്രമേ മെഡിക്കൽ കോളേജിൽ ഉണ്ടായിരിക്കുകയുള്ളൂ എന്ന് പ്രിൻസിപ്പൽ അറിയിച്ചു.