കുവൈറ്റിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സൈക്വ ഉടൻ തന്നെ ഔദ്യോഗികമായി സ്ഥാനമേൽക്കും

നിയുക്ത ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സൈക്വ കുവൈറ്റിലെത്തി. കുവൈറ്റ് അമീറിൽ നിന്ന് അംഗീകാര പത്രം ലഭിച്ചാൽ ഉടൻ തന്നെ ഔദ്യോഗികമായി സ്ഥാനമേൽക്കും. ഇന്ത്യൻ എംബസി, കുവൈറ്റ് ടീം നിയുക്ത സ്ഥാനപതി ഡോ ആദർശ് സ്വൈകക്ക് സ്വീകരണം നൽകി.

ambassador kuwait.jpeg

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായി സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ സ്വൈക ഹിന്ദി, ബംഗാളി, റഷ്യൻ ഭാഷകൾ സംസാരിക്കും. തന്റെ കരിയറിൽ ബെയ്ജിംഗ്, സോഫിയ, മോസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Posts