കുവൈറ്റ് ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറും , ദുരിതാശ്വാസ വസ്തുക്കളും എത്തിക്കും .

ഇന്ത്യക്കാരോടുള്ള ഐക്യദാർഢ്യമായാണ് നടപടി .

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഉയർന്ന മരണ നിരക്കും രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വലിയ വർദ്ധനവും കണക്കിലെടുത്ത് കുവൈറ്റ് ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറും , ദുരിതാശ്വാസ വസ്തുക്കളും എത്തിക്കാനുള്ള സത്വര നടപടി സ്വീകരിക്കും .

തിങ്കളാഴ്ച്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം.

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള വിശിഷ്ട സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലും , സൗഹാർദ്ദപരമായ സമീപനമുള്ള ഇന്ത്യക്കാരോടുള്ള ഐക്യദാർഢ്യവുമായാണ് ഈ നീക്കം. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് ഇന്ത്യയിലെ ആരോഗ്യസ്ഥിതി വഷളാകുന്നതിനെക്കുറിച്ച് മന്ത്രിസഭ ആശങ്ക രേഖപ്പെടുത്തി .

Related Posts