കുവൈറ്റ് ക്രെസന്റ്‌ സെന്ററിന്റെ 'പെരുന്നാൾ സമ്മാനം'.

"പരസ്പര സഹകരണത്തിൽ അതിഷ്‌ഠിതമായ സംഘടിത പ്രവർത്തനത്തിലൂടെ സ്വയം കൈതാങ്ങാവുക".

കുവൈറ്റിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത് മൂലം, നാട്ടിൽ നിന്നും തിരിച്ചു വരാൻ കഴിയാത്ത ക്രെസന്റ്സെന്റർ അംഗങ്ങൾക്ക് പെരുന്നാളിനോടാനുബന്ധിച്ച്‌ 5,000 രൂപ വീതം അയച്ചു നൽകാൻ കമ്മിറ്റിതീരുമാനിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾ വളരെ വലിയ പ്രതിസന്ധിയാണ്നാട്ടിൽ നേരിടുന്നത്. ദൈനംദിന ജീവിതത്തിന് പോലും പ്രയാസപ്പെടുമ്പോഴും കോവിഡ് സാഹചര്യത്തിൽ ഒരുതാൽക്കാലിക ജോലി പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. ഈ ഒരു സാഹചര്യത്തിൽസമാഗതമാകുന്ന ഈദുൽ ഫിത്വർ കുടുംബത്തോടൊപ്പം സന്തോഷപൂർവ്വം ആഘോഷിക്കാൻ അവർക്ക്അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് നാട്ടിലുള്ള ഏകദേശം നാൽപതോളം വരുന്ന ക്രെസന്റ്അംഗങ്ങൾക്ക് 5,000 രൂപ വീതം പെരുന്നാൾ സമ്മാനമായി നൽകുന്നത്.

ക്രെസന്റ് അംഗങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് കൈതാങ്ങാവുക എന്ന ക്രെസന്റിന്റെ പ്രഖ്യാപിതലക്ഷ്യം ഒരിക്കൽ കൂടി പ്രാവർത്തികമാക്കുകയാണ്.

അവർക്കെല്ലാവർക്കും എത്രയും പെട്ടെന്ന് തന്നെ കുവൈറ്റിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കുവാൻസാധിക്കട്ടെയെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts