കോൺഗ്രസ്സ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.

അഴീക്കോട്:

കോൺഗ്രസ്സ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു. കെ പി സി സി സെക്രട്ടറി സി എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഇ കെ അലിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എ കരുണാകരൻ, മുൻ മണ്ഡലം പ്രസിഡണ്ട് പി പി ജോൺ, ബ്ലോക്ക് സെക്രട്ടറിമാരായ പി എസ് മണിലാൽ, സി എ റഷീദ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി എസ് ഷഫീർ മാസ്റ്റർ , കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് പി കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

Related Posts