കൗൺസിലിംഗ് സൈക്കോളജി സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വർഷവുമാണ് കാലാവധി. ശനി / ഞായർ / പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക.
ഇൻ്റേൺഷിപ്പും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ചേരാൻ ആഗ്രഹിക്കുന്നവർ തൃശൂർ കോലഴിയിലുള്ള ഇൻസൈക്ക് സെൻ്റർ ഫോർ സ്പെഷ്യൽ നീഡ്സ് സ്റ്റഡി സെൻ്ററുമായി ബന്ധപ്പെടുക. ഫോൺ : 9388554215, 9495363923.