കർഷകർക്കൊപ്പം നിൽക്കാം, വിപണനത്തിന് സഹായിക്കാമെന്ന വെജിറ്റബിൾ ചലഞ്ചിന് പിന്തുണയുമായി എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മറ്റി.
അഴീക്കോട്:
കർഷകന് വിപണിയിൽ വിൽപ്പന നടത്താൻ സാധിക്കാതിരുന്ന മൂവായിരം കിലോയോളം വരുന്ന കപ്പകിഴങ്ങുകളാണ് എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി തുറവൂരിലെ കപ്പ കൃഷിയിടത്തിൽനിന്നും കയ്പമംഗലം മണ്ഡലത്തിലെ യുവ സന്നദ്ധപ്രവർത്തകർ ശേഖരിച്ചത്. സന്നദ്ധപ്രവർത്തകരുടെ സഹായം കൊവിഡ് പ്രതിസന്ധിയിൽ കർഷകർക്ക് ആശ്വാസമേകി. എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, എ ഐ വൈ എഫ് അഴീക്കോട് മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, വൈസ് പ്രസിഡന്റ് ഗിരീഷ് സദാനന്ദൻ, മേഖല കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ ദാസ്, യു എ ഷാജി എന്നിവർ നേതൃത്വം നൽകി.
സി പി ഐ കയ്പമംഗലം മണ്ഡലം കമ്മറ്റി അംഗം പി എച്ച് റാഫി, കെ എ മുഹമ്മദ്, മാക്സിൻ, പി കെ ആഷിക്ക്, റിനാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് കപ്പ വിതരണവും ചെയ്തു.