ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷൻ.

ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഡൽഹി :

കൊവിഡിനെ ചെറുക്കാന്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപയോഗപ്രദമാണെന്നും, അവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കു വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ചു പഠനങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

Related Posts