ഗുരുവായൂർ ക്ഷേത്ര ദർശനം; ജൂൺ 24 മുതൽ ഭക്തരെ പ്രവേശിപ്പിക്കും.

ഗുരുവായൂർ:

നാളെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ അധികരിക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് തീരുമാനം. ജൂൺ 22ന് ഗുരുവായൂരിലെ ടി പി ആർ നിരക്ക് 15.64 ആയതിനെ അടിസ്ഥാനത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനാനുമതി നൽകുന്നത്. 

ഒരേസമയം 15 പേരിൽ കൂടുതൽ പേർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. ഒരു ദിവസം പരമാവധി പാരമ്പര്യ പ്രവൃത്തിക്കാർ, പെൻഷൻകാർ, ദേവസ്വം ജീവനക്കാർ എന്നെ വിഭാഗത്തിലുള്ള 150 പേർക്കും ഗുരുവായൂരിലെ മറ്റ് പ്രദേശവാസികളായ 150 പേർ, ഓൺലൈൻ ബുക്കിംഗ് പ്രകാരമുള്ള 300 പേർക്കും കൊടിമരം വരെ പ്രവേശനം അനുവദിക്കും. ജൂൺ 24 മുതൽ ഒരു വിവാഹത്തിൽ പത്ത് പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനും അനുമതിയുണ്ട്. വഴിപാട് കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കുന്നതും പ്രസാദങ്ങൾ വിതരണം ചെയ്യുന്നതുമാണെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Related Posts