ഗുരുവായൂർ നഗരസഭ 12-ാം വാർഡ് യു ഡി എഫ് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.

ഗുരുവായൂർ:

ഗുരുവായൂർ നഗരസഭ 12-ാം വാർഡ് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്‌തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് അഹമ്മു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി റഫീഖ്, യൂസഫ് കബൾ, ബാബുരാജ് ഗുരുവായൂർ, എ കെ ഹനീഫ, കർഷക കോൺഗ്രസ് പ്രെസിഡൻഡ് സി എം വഹാബ് എന്നിവർ സംസാരിച്ചു. യു ഡി എഫ് പ്രവർത്തകർ കിറ്റുകൾ വീടുകളിൽ എത്തിച്ചു.

Related Posts