ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു.

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു.

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു. 52 വയസായിരുന്നു. തിങ്കഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വലിയ കേശവൻ ചരിഞ്ഞത്. രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു.

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാർ 2000 മെയ് ഒമ്പതിനാണ് വലിയ കേശവനെ നടയ്ക്കിരുത്തിയത്. വലിയ കേശവൻ ചരിഞ്ഞതോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

Related Posts