'ഗ്രാൻമ കമ്മ്യൂണിറ്റി' വലപ്പാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.
വലപ്പാട്:
'ഗ്രാൻമ കമ്മ്യൂണിറ്റി' വലപ്പാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുകയും അനുമോദിക്കുകയും ചെയ്തു. തുടർന്ന് കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി കെ ബേബി ടീച്ചറെ അനുമോദിച്ചു.
ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്തിന്‍റെ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സുധീര്‍ പട്ടാലി, സി പി എം ഏരിയ സെക്രട്ടറി ഹാരിസ് ബാബു, ഹമീദ് തടത്തില്‍, സി പി എം വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ജിനേന്ദ്രബാബു, സി പി എം രാമൻകുളം ബ്രാഞ്ച് സെക്രട്ടറി ഉഷജോഷി, ഷമീർ പി എസ്, ഡാനിഷ് കെ ബി, സിദ്ധി കുഴിക്കണ്ടത്തിൽ, ലിജിൻ പാണ്ടാത്ത്, റഷീദ് മുട്ടുങ്ങല്‍ തുടങ്ങിയവർ പങ്കെടുത്തു.