ചൂണ്ടൽ പഞ്ചായത്തിൽ ഡൊമിസിലർ കൊവിഡ് കെയർ സെന്റർ തുടങ്ങാൻ നടപടി.
ചൂണ്ടൽ പഞ്ചായത്തിൽ ഡൊമിസിലർ കൊവിഡ് കെയർ സെന്റർ.
കുന്നംകുളം:
ചൂണ്ടൽ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളെ പരിപാലിക്കുന്നതിനുള്ള ഡോമിസിലർ കൊറോണ കെയർ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്നാണ് പഞ്ചായത്ത് ഇതിന്റെ പ്രവർത്തനം വേഗത്തിൽ ആക്കിയത്. പഞ്ചായത്ത് പരിധിയിൽ സെന്റർ കണ്ടെത്താനുള്ള ശ്രമമാണ് ഭരണാധികാരികളുടെ നേതൃത്വത്തിൽ നടക്കുന്നത്. ചിറങ്ങല്ലൂർ ഗവ. കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടം ചൂണ്ടൽ ഗവ. യു പി സ്കൂൾ എന്നിവിടങ്ങളിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. ഓരോ സെന്ററുകളിലും ഇരുപത് മുതൽ മുപ്പത് പേർ ഉൾകൊള്ളുന്ന രീതിയിലുള്ള കെട്ടിടമാണ് ഡോമിസിലർ സെന്‍ററിനായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വൈസ് പ്രസിഡന്റ് പി ടി ജോസ്, സെക്രട്ടറി പി എ ഷൈല എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.