ചൈനീസ് കൊവിഡ് വാക്‌സിനായ സൈനോഫാമിന് ഡബ്യുഎച്ച്ഒയുടെ അംഗീകാരം.
ചൈനീസ് കൊവിഡ് വാക്‌സിന് അനുമതി.
ബെയ്ജിങ്:
ചൈനീസ് കൊവിഡ് വാക്‌സിൻ ആയ സൈനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഡബ്യുഎച്ച്ഒയുടെ അംഗീകാരം കിട്ടുന്ന ആറാമത്തെ വാക്സിനാണ് സൈനോഫാം.
ഡബ്ല്യുഎച്ച്ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനും കൂടിയാണ് ഇത്. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് വാക്സിന്‍ വികസിപ്പിച്ചത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങള്‍ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ വാക്സിൻ പദ്ധതിയായ കോവാക്സിൽ വരും ആഴ്ചകളിൽ സൈനോഫാമും ഉൾപ്പെടുത്തിയേക്കും.