ചുമട്ടുതൊഴിലാളി ഐ എൻ ടി യു സി പാലപ്പെട്ടി യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
എടമുട്ടം:
ചുമട്ടുതൊഴിലാളി ഐ എൻ ടി യു സി പാലപ്പെട്ടി യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്തിലെ 10,11,15 എന്നി വാർഡുകളിലെ യൂണിറ്റിന്റെ പരിതിയിലുള്ള അഞ്ഞൂറോളം വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ അധ്യക്ഷനായി. ടി യു ഉദയൻ, ഇ ഉണ്ണികൃഷ്ണൻ, സുമന ജോഷി, ഇ ആർ രഞ്ജൻ, എം എം ഇഖ്ബാൽ, ശിവദാസ് പൊയ്യാറ, കെ എം ആഷിഫ്, യൂ ആർ രാഗേഷ്, റിനേഷ് കെ ആർ, ജിതേഷ് സോമൻ, ബാബു പാണപറമ്പിൽ എന്നിവർ സംസാരിച്ചു.