മാഞ്ചെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ചെൽസി ലീഗ് കിരീടം സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ചെൽസി.
പോർട്ടോ:
കന്നി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി. 43-ാം മിനിറ്റിൽ കായ് ഹാവെർട്സാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ആദ്യ ഗോളാണിത്. മാസൺ മൗണ്ടിന്റെ ത്രൂ പാസിൽ നിന്നായിരുന്നു കായ് ഹാവെർട്സിന്റെ ഗോൾ. പന്ത് സ്വീകരിച്ച ഹാവെർട്സ് സിറ്റി ഗോൾകീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.