സംസ്ഥാനത്ത് ചെറിയപെരുന്നാൾ വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
ചെറിയപെരുന്നാൾ വ്യാഴാഴ്ച.
By swathy
ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റംസാൻ മാസം പൂർത്തികരിച്ചു. ചെറിയ പെരുന്നാൾ വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ നമസ്കാരം വീടുകളിൽ നടത്തണമെന്ന് ഖാസിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈദ്ഗാഹുകൾ പാടില്ലന്നും കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദ്ദേശം നൽകി.