ചാലക്കുടിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തിരമായി തുടങ്ങണം.

താലൂക്ക് ആശുപത്രിയുടെ കീഴിൽ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തിരമായി തുടങ്ങാൻ നടപടി.

ചാലക്കുടി:

ചാലക്കുടിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ചാലക്കുടി താലൂക്ക് ആശുപത്രിയുടെ കീഴിൽ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തിരമായി തുടങ്ങണമെന്ന ആവിശ്യം ശക്തമായി.

8 മാസം മുൻപ് സെന്റ് ജെയിംസ് അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ നിർത്തിയിരുന്നു. തുടർന്ന് മുരിങ്ങോ ഡൊമിസിലർ കൊവിഡ് കെയർ സെന്റർ പ്രവർത്തിച്ചിരുന്നു. മുന്നൂറിൽ അധികം പേരെ ഇവിടെ പ്രവേശിപ്പിച്ചു കഴിഞ്ഞു. കൂടുതൽ നിരീക്ഷണം വേണ്ട നാൽപത് രോഗികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യം ഇല്ല.

രോഗികൾ ഏറെയും വീടുകളിൽ ആണ് ഇപ്പോൾ കഴിയുന്നത്. അതുകൊണ്ട് തന്നെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ നിർദ്ദേശം ഡി എം ഒ നൽകിയിട്ടുണ്ട്. സെന്റ് ജെയിംസ് അക്കാദമിയിൽ സെന്റർ തുടങ്ങാൻ തീരുമാനം ആയിട്ടുണ്ടെന്ന് മുൻസിപ്പൽ ചെയർമാൻ വി ഒ പൈലപ്പൻ അറിയിച്ചു.

Related Posts