ചാലക്കുടിയിൽ 200 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി അസ്സോസ്സിയേറ്റ്സ് ഓഫ് കാർമ്മൽ.

അസ്സോസ്സിയേറ്റ്സ് ഓഫ് കാർമ്മലും, കാർമ്മൽ ഹയർസെക്കൻഡറി സ്കൂളും, കാർമ്മൽ അക്കാദമിയും സംയുക്തമായാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്.

ചാലക്കുടി:

200 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി അസ്സോസ്സിയേറ്റ്സ് ഓഫ് കാർമ്മൽ. ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിലെ 200 വിദ്യാർത്ഥികൾക്കുള്ള നാലു ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് അസ്സോസ്സിയേറ്റ്സ് ഓഫ് കാർമ്മലും, കാർമ്മൽ ഹയർസെക്കൻഡറി സ്കൂളും, കാർമ്മൽ അക്കാദമിയും സംയുക്തമായി വിതരണം ചെയ്തത്. ചാലക്കുടി കാർമ്മൽ സ്കൂളിൽ വച്ച് ചാലക്കുടി മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ നടത്തിപ്പിന് ചാലക്കുടിയിലെ സുമനസ്സുകളുടെ സഹകരണവും ഉണ്ടായിരുന്നു. പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട 6 വിദ്യാർത്ഥികൾക്ക് ഓണലൈൻ പഠനസഹായത്തിനായി 6 മൊബൈൽ ഫോണുകളും വിതരണം ചെയ്തു. യോഗത്തിൽ അസ്സോസ്സിയേറ്റ്സ് ഓഫ് കാർമ്മൽ ഡയറക്ടർ ഫാ. ജോസ് താണിക്കൽ, അസോസിയേറ്റ്സ് ഡയറക്ടർ ഫാ. യേശുദാസ് ചുങ്കത്ത്, പ്രസിഡണ്ട് അഡ്വ പി ഐ മാത്യു, സെക്രട്ടറിമാരായ മേഘന ഷാജു, റീന സോജൻ എന്നിവർ പ്രസംഗിച്ചു.

Related Posts