ചാലക്കുടി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്ത് ലയൺസ് ക്ലബ്.

ചാലക്കുടി:

ലയൺസ് ക്ലബ് ഡിസ്ട്രിക് ട്രീറ്റ് 318 ഡി യുടെ സഹായത്തോടെ ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 60,000 രൂപ വില വരുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ ചാലക്കുടി നഗരസഭ അധ്യക്ഷൻ വി ഓ പൈലപ്പന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സാജു ആന്റണി കൈമാറി. യോഗത്തിൽ ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡണ്ട് സുനിൽ ആന്റണി, കൗൺസിലർമാരായ കെ വി പോൾ, ജോജി കാട്ടാളൻ, ആന്റ്റോ ചെറിയാൻ, ബിജു പെരേപ്പാടൻ, ജെയിംസ് വളപ്പില, രാജൻ മാളിയേക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

Related Posts