ചാലക്കുടി നഗര അതിർത്തിയിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ അടിയന്തിര നടപടി.

ചാലക്കുടി:

ചാലക്കുടി നഗര അതിർത്തിയിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ അടിയന്തിര നടപടി. നഗരസഭയിലെ പ്രതിനിധികൾ ജില്ലാ ആരോഗ്യ വിഭാഗം മേധാവികളുമായി ചർച്ച നടത്തി. സ്പോട്ട് രജിസ്ട്രേഷനിലൂടെ കൂടുതൽ പേർക്ക് വാക്സിൻ നൽകും. ആർ ആർ ടി വളണ്ടിയർമാർക്ക് പ്രത്യേക മുൻഗണനയിൽ വാക്സിൻ ലഭ്യമാക്കും. കിടപ്പ് രോഗികൾക്കും ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും വീടുകളിൽ എത്തിയും പ്രാദേശിക സൗകര്യങ്ങൾ ഒരുക്കിയും നേരിട്ട് വാക്സിൻ നൽകും. ഇതിനാവശ്യമായ മുഴുവൻ സൗകര്യങ്ങളും നഗരസഭ ഒരുക്കും. നിലവിൽ വാക്സിൻ നൽകി വരുന്ന താലൂക്ക് ആശുപത്രിയിലും അർബൻ കേന്ദ്രത്തിലും ഓരോ ദിവസവും കൂടുതൽ വാക്സിൻ അനുവദിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. അടിയന്തിരമായി വാക്സിൻ ലഭിക്കേണ്ട പ്രായാധിക്യം വന്ന വർക്കും അസുഖ ബാധിതർക്കും ഉൾപ്പെടെയുള്ളവർക്ക്, വാക്സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾ വഴി സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് സർക്കാർ അനുമതി തേടും. ഇതിനാവശ്യമായ ചിലവ് നഗരസഭ വഹിക്കാൻ സന്നദ്ധമാണെന്നും അറിയിച്ചു. യോഗത്തിൽ ചെയർമാർ വി ഒ പൈലപ്പൻ, പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, കൗൺസിലർ വത്സൻ ചമ്പക്കര,ഡെപ്യൂട്ടി ഡി എം ഒ ഡോ സതീഷ് , ഡോ. ജയന്തി എന്നിവർ പങ്കെടുത്തു.

Related Posts