മൊബൈൽ ആംബുലൻസ് സർവീസിന്റെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭിക്കും.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ ആംബുലൻസ് സർവീസ് ആരംഭിച്ചു.
ചാലക്കുടി:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രായമായവർക്കും കിടപ്പ് രോഗികൾക്കും ഓക്സിജന്റെ ലഭ്യതക്കുറവുമൂലം ആശുപത്രിയിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മൊബൈൽ ആംബുലൻസ് സേവനം ആരംഭിച്ചിട്ടുള്ളത്. മൊബൈൽ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ടി ജെ സനീഷ് കുമാർ എം എൽ എ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 2021-22 പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചാണ് മൊബൈൽ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. മൊബൈൽ ആംബുലൻസ് സർവീസിന്റെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭിക്കും. ആവശ്യമായ രോഗികൾക്ക് വീട്ടിലെത്തി ഓക്സിജൻ ലഭ്യത ഉറപ്പാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ, വൈസ് പ്രസിഡൻറ് ലീന ഡേവിസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി കെ ജേക്കബ്, ബീന രവീന്ദ്രൻ, കോടശേരി പഞ്ചായത്ത് പ്രസിഡൻറ് ഡെന്നി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.