ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അനധികൃത പാര്‍ക്കിംഗ്; അവലോകന യോഗം ചേരും.

ലോറികളുടെ റോഡ് സൈഡിലുള്ള പാര്‍ക്കിംഗ് പ്രദേശ വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

ചാലക്കുടി:

ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എസ് എച്ച് കോളേജ് വരെയും മേല്‍പ്പാലം കഴിഞ്ഞ് വരുന്ന അമ്പലനട സ്റ്റോപ്പിലും പരിസരത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ഉടന്‍ അവലോകന യോഗം ചേരുമെന്ന് എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയ ശേഷം ബന്ധപ്പെട്ട അധികൃതരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിശദമായി മനസിലാക്കി വേണ്ട തീരുമാനമെടുക്കുമെന്നും എം എല്‍ എ അറിയിച്ചു. റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് ചരക്ക് ലോറികള്‍ റോഡിന്‍റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്ത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എഫ് സി ഐ, ബിവറേജസ് ഗോഡൗണ്‍ എന്നിവിടങ്ങളിലേക്ക് എത്തുന്ന ചരക്ക് ലോറികളാണ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ലോറികളുടെ റോഡ് സൈഡിലുള്ള പാര്‍ക്കിങ് പ്രദേശ വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എം എല്‍ എയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരാന്‍ തീരുമാനമായത്.

Related Posts