ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 46 മൊബൈല്‍ ഫോണുകള്‍ നല്‍കി.
ചാലക്കുടി:
ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 46 മൊബൈല്‍ ഫോണുകള്‍ നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ അഭ്യൂദയകാംക്ഷികള്‍ എന്നിവരുടെ സഹായത്തോടെയാണ് നാല്‍പ്പത്തിയാറ് മൊബൈല്‍ ഫോണുകള്‍ നല്‍കുവാന്‍ സാധിച്ചത്. വിവിധ ഘട്ടങ്ങളിലായി വിതരണം നടത്തിയ മൊബൈല്‍ ഫോണുകളില്‍ ഭൂരിപക്ഷവും പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് നൽകിയത്. ഉപ്പത്ത് ഹരിദാസ് നല്‍കിയ നാല് മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം എം എല്‍ എ സനീഷ് കൂമാര്‍ ജോസഫ് നിര്‍വ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാര്‍ഡ് കൗണ്‍സിലര്‍ ഡി ടി എലിസബത്ത്, പി ടി എ പ്രസിഡണ്ട് കെ ടി ജോര്‍ജ്ജ്, പ്രധാന അധ്യാപിക ഷിബ, സ്റ്റാഫ് പ്രതിനിധി സുമ, സ്റ്റാഫ് സെക്രട്ടറി ഇ ജി ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.