ചൊവ്വൂരിൽ സംയുക്ത ട്രേയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി.

ചൊവ്വൂർ:

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അടിക്കടി വർദ്ധിപ്പിക്കുന്നതിനെതിരെ സംയുക്ത ട്രേയ്ഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചൊവ്വൂരിൽ പതിനഞ്ച് മിനിറ്റ് ചക്രസ്തംഭന സമരം നടത്തി. സി ഐ ടി യു നേതാവ് സഹദേവൻ അധ്യക്ഷത വഹിച്ച യോഗം ഐ എൻ ടി യു സി നേതാവ് കെ ആർ സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ വാഹനങ്ങൾ നിർത്തിയിട്ട് ഈ പകൽകൊള്ളക്കെതിരെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എ ഐ ടി യു സി നേതാവ് ശ്രീകുമാർ, ചേർപ്പ് പഞ്ചായത്തംഗം പ്രഹ്ളാദൻ തുടങ്ങിയവർ സംസാരിച്ചു. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എച് എം എസ് തുടങ്ങിയ ട്രേയ്ഡ് യൂണിയനുകൾ നേതൃത്വം നൽകി.

Related Posts