ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബ്ലോക്ക് തല ആർ ആർ ടി അംഗങ്ങൾക്ക് ഫോഗിങ് മെഷീൻ നൽകി.

ചേർപ്പ്:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 4 ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത് രൂപീകരിച്ച ബ്ലോക്ക് തല ആർ ആർ ടി അംഗങ്ങൾക്ക് ഫോഗിങ് മെഷീൻ നൽകി . ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാധാകൃഷ്ണൻ എ കെ അംഗങ്ങൾക്ക് മെഷീൻ കൈമാറി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോഫി ഫ്രാൻസിസ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ മെമ്പർമാർ, സെക്രട്ടറി ആർ ആർ ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Posts