കൊവിഡ് ദുരിതാശ്വാസ സാമഗ്രികൾക്ക് താൽക്കാലിക നികുതിയിളവ് നൽകുന്നതിൽ തീരുമാനമെടുക്കാൻ ശനിയാഴ്‌ച ജിഎസ്‌ടി കൗൺസിൽ യോഗം ചേരും.
ജിഎസ്ടി കൗൺസിൽ യോഗം ശനിയാഴ്‌ച.
ന്യൂഡൽഹി:
സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾ, മെഡിക്കൽ ഓക്‌സിജൻ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, പൾസ് ഓക്‌സിമീറ്റർ, പരിശോധനാകിറ്റുകൾ എന്നിവയുടെ നികുതി അഞ്ച് ശതമാനമായി കുറയ്‌ക്കാൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്‌തതിനെ തുടർന്ന്
കൊവിഡ് ദുരിതാശ്വാസ സാമഗ്രികൾക്ക് താൽക്കാലിക നികുതിയിളവ് നൽകുന്നതിൽ ശനിയാഴ്‌ച ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനം എടുത്തേക്കും. മെയ് 28നു ചേർന്ന കൗൺസിൽ യോഗമാണ് ഇക്കാര്യങ്ങൾ പരിശോധിക്കാൻ എട്ടംഗ ഉപസമിതിയെ നിയോഗിച്ചത്. കേരള ധനമന്ത്രി കെ എൻ ബാലഗോപാലും സമിതിയിൽ അംഗമാണ്. ഇത്തരം സാമഗ്രികൾക്ക് നിലവിൽ 12 ശതമാനമാണ് ജിഎസ്‌ടി. വാക്‌സിൻ നികുതി നിരക്കിന്റെ വിഷയവും കൗൺസിൽ ചർച്ച ചെയ്‌തേക്കാം. സ്വകാര്യ ആശുപത്രികൾ സംഭരിക്കുന്ന വാക്‌സിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താനാണ് നിർദേശം.