മിസ്റ്റർ ഇന്ത്യ ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു.
ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു.
ബറോഡാ :
പ്രമുഖ രാജ്യാന്തര ബോഡി ബിൽഡറും മിസ്റ്റർ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വാഡോദരയിലായിരുന്നു അന്ത്യം. നാല് ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.