ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല എന്ന് വിദ്യാഭ്യാസ വകുപ്പ്.
ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല.
തിരുവനന്തപുരം:
പുതിയ അധ്യയന വർഷമായ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. കൊവിഡ് രോഗികളുടെ എണ്ണം ഗുരുതരമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റെഗുലർ ക്ലാസുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകൾ എന്നീ കാര്യങ്ങളിൽ പുതിയ സര്‍ക്കാർ തീരുമാനമെടുക്കും.
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.