സംസ്ഥാനത്ത് ജനിതക മാറ്റ കോവിഡ് വൈറസ് വ്യാപനം രൂക്ഷം.
ജനിതകമാറ്റ കോവിഡ്; 13 ജില്ലകളിലും സാന്നിധ്യം.
തിരുവനന്തപുരം:
ഒരു മാസത്തിനിടെയാണ് സംസ്ഥാനത്ത് ജനിതക മാറ്റ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത്. ജനിതകമാറ്റ കൊവിഡ് വൈറസ് പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും കണ്ടെത്തി. ഫെബ്രുവരിയിൽ കേരളത്തിലുണ്ടായിരുന്നത് ലണ്ടനിലെ വൈറസ് വകഭേദം മാത്രം. മാർച്ചിൽ ഇന്ത്യൻ, ആഫ്രിക്കൻ വകഭേദങ്ങൾ സംസ്ഥാനത്തെത്തി. ഫെബ്രുവരിയിൽ രോഗികളിൽ 3.8 ശതമാനം പേരെ അതിതീവ്ര വൈറസ് ബാധിച്ചു. മാർച്ചിൽ ഇത് 40 ശതമാനമായി. ബ്രിട്ടീഷ് വൈറസ് വകഭേദം കണ്ടെത്തിയത് കണ്ണൂർ ജില്ലയിലാണ് (75%), കാസർകോട് (66.67%), മലപ്പുറം (59.38%). ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം കൂടുതൽ പാലക്കാട് (21.43%), കാസർകോട് (9.52%), വയനാട് (8.33%). ഇന്ത്യൻ വകഭേദ വൈറസിന്റെ സാന്നിധ്യം കൂടുതൽ കോട്ടയം, ആലപ്പുഴ (19.05%), മലപ്പുറം (15.63%).