‘ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റും'; വാക്ക് പാലിച്ച് ശോഭാ സുബിൻ.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ ശാന്ത അമ്മക്കുള്ള വാഗ്‌ദാനം നിറവേറ്റി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറിയും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കൈപ്പമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുബിൻ.

ചെന്ത്രാപ്പിന്നി: തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ ശാന്ത അമ്മക്കുള്ള വാഗ്‌ദാനം നിറവേറ്റി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറിയും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കൈപ്പമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുബിൻ. ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെ വലിയപറമ്പിൽ ശാന്ത എന്ന തനിച്ചു താമസിക്കുന്ന വയോധികക്കാണ് വാഗ്ദ്ധാനമായ ശൗചാലയം ശോഭ സുബിൻ നിർമിച്ചു നൽകിയത്.

പ്രചരണ പര്യടന വേളയിൽ വോട്ടഭ്യർത്ഥിക്കുന്നതിന് കോളനിയിൽ എത്തിയപ്പോഴാണ് ഒരു മുറി വീടിൽ തനിച്ചു താമസിക്കുന്ന ശാന്ത തനിക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ശോഭസുബിനെ അറിയിക്കുന്നത്. താൻ ഈ മണ്ഡലത്തിൽ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റുന്നതായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ശോഭ അവർക്ക് വാക്ക് നൽകുകയും ചെയ്തിരുന്നു.

അഞ്ച് വർഷമായി തനിക്ക് മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും പല വാതിലുകൾ മുട്ടിയിട്ടും നടക്കാതിരുന്നത് ശോഭ സുബിൻ പ്രാവർത്തികമാക്കി തന്നതിൽ താൻ സന്തുഷ്ട വതിയാണെന്നും ശാന്ത സന്തോഷം പങ്ക് വെച്ചു.

മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, 10ആം ബൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ ചാമക്കാല എന്നിവർ സന്നിഹിതരായിരുന്നു.

Related Posts