ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസം ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.
By athulya
തൃശൂർ:
തൃശൂർ പി ഡബ്ലിയു ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ രാജൻ പാറെക്കാട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. 55000 രൂപയുടെ ചെക്കാണ് ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറിയത്. മെയ് 31 ന് വിരമിക്കുന്ന ദിവസം തന്നെയാണ് തുക കൈമാറിയത്.