ജില്ലാതല ജലശുചിത്വ മിഷൻ യോഗം ചേർന്നു.
തൃശ്ശൂർ :
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലാതല ജല ശുചിത്വ മിഷൻ യോഗം ചേർന്നു. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. ജലജീവൻ മിഷൻ പ്രവൃത്തികൾക്കായി 148115 ശുദ്ധജല കണക്ഷനുകൾ നൽകുന്നതിന് 372.25 കോടി രൂപയുടെ ഭരണാനുമതി നൽകി.
കൊരട്ടി, വള്ളത്തോൾ നഗർ, തെക്കുംകര, അവിണിശ്ശേരി, വല്ലച്ചിറ, പാറളം, പരിയാരം, കടുകുറ്റി, പുതുക്കാട്, തൃക്കൂർ, വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ, കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, നടത്തറ, കോലഴി, മുളങ്കുന്നത്ത്കാവ്, അടാട്ട്, അരിമ്പൂർ, മണലൂർ എന്നി 23 പഞ്ചായത്തുകൾക്കായി 71704 കുടിവെള്ള കണക്ഷനുകൾ നൽകും. ഈ പദ്ധതികൾക്കായി 55.83കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് സമിതി ശുപാർശ ചെയ്തു.
എം പി ടി എൻ പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.