ജില്ലയിലെ ആദിവാസി ഊരുകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.

തൃശൂർ:

ജില്ലയിലെ ആദിവാസി ഊരുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല സ്ഥാപിച്ച് ഇന്റർനെറ്റ് കണക്ടിവിറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് പ്രസിഡണ്ട് പി കെ ഡേവിസ് അറിയിച്ചു. ജില്ലാപഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഫാമുകളിലെ ഉൽപ്പാദന വർധനയ്ക്കായി കാർഷിക മേഖലയിലെ വിദഗ്‌ധരുമായി ചർച്ച ചെയ്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ജില്ലാപഞ്ചായത്ത്‌ യോഗം തീരുമാനിച്ചു. ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. മൃഗങ്ങൾക്ക് ബാധിച്ച കുളമ്പുരോഗത്തിനുള്ള പ്രതിരോധ വാക്സിൻ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. 

Related Posts