തൃശൂർ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
തൃശൂർ:
കൊപ്ര, ചക്ക്, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. വാഹന സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5വരെ പ്രവര്‍ത്തിക്കാം. വിതരണം ഡോര്‍ ഡെലിവറിയിലൂടെ മാത്രം. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1വരെ ഡോര്‍ ഡെലിവറി നടത്തുന്നത് അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.